Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനം വിദ്യാര്‍ഥി...

പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണം -മന്ത്രി ആര്‍. ബിന്ദു

text_fields
bookmark_border
ഇരിങ്ങാലക്കുട: പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കിഫ്ബിയിൽനിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച്​ നിർമിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അവർ. നഗരസഭ ചെയര്‍പേഴ്‌സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ലി, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ അംബിക പള്ളിപ്പുറത്ത്, ജെയ്‌സന്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, പ്രിന്‍സിപ്പൽ എ. കൃഷ്ണനുണ്ണി, പ്രധാനാധ്യാപിക എം. രജിത, പി.ടി.എ പ്രസിഡന്‍റ്​ റെജി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ്​ ബിന്ദു ഹിജീഷ്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ്​ പ്രഫ. ജോസ് തെക്കേത്തല തുടങ്ങിയവര്‍ പങ്കെടുത്തു. ഔഷധസസ്യ ഉല്‍പാദന-വിപണന കേന്ദ്രം തുടങ്ങി മറ്റത്തൂര്‍: ലേബര്‍ സഹകരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അവിട്ടപ്പിള്ളിയില്‍ ഔഷധ സസ്യങ്ങള്‍, അലങ്കാര ചെടികള്‍, ഫലവൃക്ഷ​ത്തൈകള്‍, ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍, ഇന്‍ഡോര്‍ പ്ലാന്‍റ്​സ്​ എന്നിവയുടെ ഉല്‍പാദന-വിപണന കേന്ദ്രം ആരംഭിച്ചു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത്​ പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പ്രശാന്ത് പദ്ധതി വിശദീകരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.ആര്‍. രഞ്ജിത്, ടി.എ. ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം ഷൈനി ബാബു, സംഘം പ്രസിഡന്‍റ്​ സി.വി. രവി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story