Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTകെ. സുരേന്ദ്രന്‍റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നു -ബെഫി
text_fieldsbookmark_border
തൃശൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനയിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ബെഫി പോപ്പുലർ ഫ്രണ്ടിനേക്കാൾ അപകടകാരിയാണെന്ന പ്രസ്താവന അവജ്ഞയോടെ തള്ളുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രനും ജനറൽ സെകട്ടറി എസ്.എസ്. അനിലും വാർത്തകുറിപ്പിൽ പറഞ്ഞു. സംഘടനയോട് ബി.ജെ.പി നേതൃത്വത്തിനുള്ള എതിർപ്പ് നോട്ടുനിരോധന കാലത്ത് തുടങ്ങിയതാണ്. കഴിഞ്ഞ മാസം നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികൾക്ക് വലിയ അലോസരം ഉണ്ടാക്കിയെന്നത് അടുത്തിടെ ട്രേഡ് യൂനിയൻ സംഘടനകളെ കരിവാരിത്തേക്കാൻ നടത്തുന്ന ആസൂത്രിത നീക്കങ്ങളിൽനിന്ന് വ്യക്തമാണ്. മൂലധന ശക്തികളിൽ നിന്നും ഇലക്ടറൽ ബോണ്ടു വഴി ലഭിക്കുന്ന പണശക്തിയിൽ അധികാരം നിലനിർത്തുന്ന രാഷ്ടീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ സുരേന്ദ്രനിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ബി.എം.എസിനെക്കൂടി പോപ്പുലർ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന അഭ്യർഥനയുണ്ട്. പണിമുടക്ക് വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ബി.എം.എസ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. 2015 വരെ ബി.എം.എസ് സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ഭാഗമായിരുന്നത് സുരേന്ദ്രനെ ഓർമിപ്പിക്കുന്നില്ലെന്നും വാർത്തകുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story