Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലത്തിനടിയിൽ മാലിന്യം...

പാലത്തിനടിയിൽ മാലിന്യം തള്ളുന്നു; ജനം ദുരിതത്തിൽ

text_fields
bookmark_border
വാടാനപ്പള്ളി: കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ചേലോടിനടുത്ത് പാലത്തിനടിയിലേക്ക് ചീഞ്ഞളിഞ്ഞ മത്സ്യ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളി. ദുർഗന്ധത്തിന്​ പുറമെ പകർച്ചവ്യാധിക്കും ജലസ്രോതസ്സുകൾ മലിനമാകാനും ഇത്​ കാരണമാകുമെന്ന​ ആശങ്കയിലാണ്​ നാട്ടുകാർ. രാത്രിയാണ്​ മാലിന്യം തള്ളിയത്. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെയും വഴിയാത്രക്കാരെയുമാണ്​ ഇത്​ ബാധിക്കുന്നത്​. സ്ഥിരമായി അപകടമുണ്ടാകുന്ന ചേലോട് പാലത്തിൽ സി.സി.ടി.വി കാമറയും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്ന്​ ചേലോട് റെസിഡന്‍റ്​സ് അസോസിയേഷൻ ഭാരവാഹികളായ കാദർ ചേലോട്, ജയതിലകൻ ചാളിപ്പാട്ട്, ഹരി പെരുമ്പായിൽ എന്നിവർ പറയുന്നു. മാലിന്യം തള്ളിയവരെ പിടികൂടി ശിക്ഷിക്കണമെന്ന്​ പൊലീസിനോടും ആരോഗ്യ വകുപ്പിനോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story