Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈസ്റ്റർ സന്ദേശങ്ങൾ

ഈസ്റ്റർ സന്ദേശങ്ങൾ

text_fields
bookmark_border
സമാധാനവാഹകരാവണം -മാർ ആൻഡ്രൂസ് താഴത്ത് മനുഷ്യൻ ഇന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നത് സമാധാനമാണ്. സമാധാനത്തിന്റെ ഏറ്റവും നല്ല മാർഗമായി യേശു പഠിപ്പിച്ചത് സ്നേഹത്തിന്റെ കൽപനയാണ്. നിന്നെപ്പോലെത്തന്നെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കണം. ശത്രുക്കളെപ്പോലും സ്നേഹിക്കാൻ തയാറാകണം. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും അവരോട് ചെയ്യണം. ത്യാഗമില്ലാതെ സ്നേഹമില്ല. യേശുവിന്‍റെ ദർശനങ്ങൾ മനുഷ്യർക്ക് പ്രത്യാശ നൽകുന്നവയാണ്. ഈസ്റ്ററിന് നാം ആശംസിക്കേണ്ടത് സമാധാനമാണ്. ഇത് വാക്കുകളിൽ മാത്രം ഒതുങ്ങിയാൽപ്പോര. സമാധാനവും പ്രത്യാശയും നൽകുന്ന പ്രവൃത്തികൾ ഉണ്ടാകണം. വിശക്കുന്നവന് അപ്പം കൊടുക്കുമ്പോൾ, ദാഹിക്കുന്നവന് കുടിക്കാൻ കൊടുക്കുമ്പോൾ, അശരണർക്ക് അത്താണിയാകുമ്പോൾ, നിരാശർക്ക് ആശ്രയമാകുമ്പോൾ ഉത്ഥിതനായ യേശുവിന്റെ സമാധാനമാണ് നാം അവർക്ക് നൽകുക. സമാധാന വാഹകരായി ഈസ്റ്റർ ആഘോഷിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ഒരിക്കൽക്കൂടി എല്ലാവർക്കും ഏറെ സ്നേഹത്തോടെ നേരുകയും ചെയ്യുന്നു. tcr_chr7- mar thazhath -------------------------------------------------------- സമാധാനത്തിന് നമ്മെ സമർപ്പിക്കാം -മാർ ടോണി നീലങ്കാവിൽ പലായനങ്ങൾ യുദ്ധത്തിന്റെ പരിണിത ഫലം മാത്രമല്ല, വികസനത്തിന്റെയും പുരോഗതിയുടെയും വിശാലപാതയിൽ പ്രതികരിക്കാൻ ശേഷിയില്ലാത്ത തെരുവോരത്തേക്ക് തള്ളപ്പെട്ടവരുടെ അവസ്ഥയുമാണ്. ഇവിടെ സംഘർഷഭരിതമായ ഒരു ജെറുസലേം പട്ടണത്തിന് പുറത്തേക്ക് തള്ളപ്പെടുകയും കുരിശിൽ തറക്കപ്പെടുകയും ചെയ്തവൻ ഇന്നും നമ്മോട് താദാത്മ്യം പ്രാപിക്കുന്നു. സമാധാനമാശംസിക്കുന്നവൻ മുറിപ്പാടുള്ളവനാണ്. ഈ വിജയഭേരിയിലും യേശുക്രിസ്തു ആവശ്യപ്പെടുന്നത് മറ്റുള്ളവർക്ക് വേണ്ടി മുറിവേൽക്കാനും ജീവൻ കൊടുക്കാനും തയാറാകാതെ വിജയമില്ലെന്നാണ്. നമുക്ക് ഉത്ഥിതന്‍റെ സന്ദേശം ഏറ്റെടുക്കാം; സമർപ്പിക്കാം, നമ്മെത്തന്നെ സമാധാന സ്ഥാപനത്തിനായി. ഏവർക്കും ഈസ്റ്ററിന്റെ മംഗളങ്ങളും പ്രാർഥനകളും. tcr-chr7-mar tony neelamkavil ------------------------------------- മറ്റുള്ളവർക്കായി സന്മനസ്സോടെ ആത്മാർപ്പണം ചെയ്യാം മാർ ജേക്കബ് തൂങ്കുഴി 2007 ജൂൺ ഒന്ന്. ഇറാഖിലെ അബുസർനാക്ക് പട്ടണത്തിൽ അമേരിക്കൻ സൈനികർ സുരക്ഷ പരിശോധന നടത്തുന്ന സമയം. പെട്ടെന്ന് ഒരുപറ്റം കലാപകാരികൾ യു.എസ് സൈനികരെ വളഞ്ഞു. ഭീകരരിൽ ഒരാൾ ചാവേർ ബോംബാണെന്ന് തിരിച്ചറിഞ്ഞ ഒരു അമേരിക്കൻ മിലിട്ടറി ഓഫിസർ ഉടൻ ആ ചാവേറിനെ ബലമായി പുണർന്ന്​ തള്ളി ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. തന്‍റെ സഹപ്രവർത്തകരെ രക്ഷിക്കുന്നതിനായി ക്രിസ്​തുവിനെ പോലെ സ്വന്തം ജീവൻ പകരം നൽകി. സ്വജീവനേക്കാൾ മറ്റുള്ളവരുടെ രക്ഷ അനിവാര്യമായിക്കണ്ട് തൽക്ഷണം പ്രവർത്തിച്ച ട്രവീസ് വില്യം അറ്റ്കിൻസ് എന്ന ധീരയോദ്ധാവിനെ 2019ൽ മരണാനന്തര ബഹുമതി നൽകി അമേരിക്കൻ പ്രസിഡന്‍റ്​ ആദരിച്ചു. കോൾബെയെ പോലെ, അറ്റ്കിൻസിനെ പോലെ മറ്റുള്ളരുടെ രക്ഷക്കായി വീരചരമം പ്രാപിക്കാൻ നമുക്ക് ആയില്ലെങ്കിൽ പ്രയാസപ്പെടേണ്ട. കൊച്ചുകാര്യങ്ങളെങ്കിലും സഹോദരങ്ങൾക്കായി ചെയ്ത് യേശുവിനെ നമ്മുടെ സാഹചര്യങ്ങൾ അവതരിപ്പിക്കാൻ നമുക്ക് ശ്രമിക്കാം. എല്ലാവർക്കും ഉത്ഥിതനായ യേശുവിന്‍റെ സമൃദ്ധമായ കൃപാവരങ്ങൾ സ്നേഹപൂർവം നേരുന്നു. tcr-chr7-mar thoomkuzhy
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story