Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടക പരിശീലന കളരി

നാടക പരിശീലന കളരി

text_fields
bookmark_border
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി മേയ് 11 മുതൽ 15 വരെ കുട്ടികൾക്കായി 'വേനൽമഴ -2022' സംഘടിപ്പിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 40 കുട്ടികൾക്കാണ് പ്രവേശനം. ദില്ലി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന്​ ബിരുദാനന്തര ബിരുദം നേടിയ നിധി എസ്. ശാസ്ത്രിയാണ് ക്യാമ്പ് ഡയറക്ടർ. പ്രമുഖ നാടക, ചലച്ചിത്ര പ്രവർത്തകർ അതിഥികളായെത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447086932, 9990715767 നമ്പറുകളിൽ ബന്ധപ്പെടണം. അധ്യാപക ഒഴിവ് ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ എച്ച്​.എസ്​.എസ്​ വിഭാഗത്തില്‍ സുവോളജി ജൂനിയര്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് രാവിലെ 11ന്​. അംബേദ്കർ ജയന്തി ഇരിങ്ങാലക്കുട: ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഡോ. അംബേദ്കർ ജയന്തി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്‍റ്​ കൃപേഷ് ചെമ്മണ്ട അംബേദ്കറുടെ ഛായാചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച് ഉദ്​ഘാടനം നിർവഹിച്ചു. തുടർന്ന് പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു. ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്‍റ്​ സുനിൽ തളിയപറമ്പിൽ, ട്രഷറർ രഞ്ജിത്ത് എൻ. മേനോൻ, മണ്ഡലം സെൽ കോ ഓഡിനേറ്റർ രമേഷ് അയ്യർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്‍റ്​ എം.വി. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story