Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷികോൽപന്നങ്ങൾക്ക്​...

കാർഷികോൽപന്നങ്ങൾക്ക്​ വിപണിയൊരുക്കി എഫ്.പി.ഒ കൺസോർഷ്യം

text_fields
bookmark_border
മാള: കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ദൗത്യവുമായി കേരള എഫ്.പി.ഒ കൺസോർഷ്യം. സംസ്ഥാനത്തെ ഉത്തര, മധ്യ, ദക്ഷിണ മേഖലകളിൽ ഓരോ മൊത്തവ്യാപാര കേന്ദ്രങ്ങൾ സ്ഥാപിക്കുകയും അവയെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിപണികളുമായി ബന്ധിപ്പിക്കുകയുമാണ്​ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി മഹാരാഷ്ട്രയിലെ എഫ്.പി.ഒകളുമായി ബന്ധപ്പെടുകയും പുണെ ജില്ലയിലെ വെർച്വൽ അഗ്രോ ഫാം പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ അരുൾ സെയ്ദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മാളയിലെത്തുകയും ചെയ്തു. എഫ്.പി.ഒ കൺസോർഷ്യം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. ഷിലിനുമായും കുറ്റിക്കാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി, അന്നമനട ഫാർമർ പ്രൊഡ്യൂസർ കമ്പനി, ആമ്പല്ലൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി തുടങ്ങിയവയിലെ കർഷകരുമായും സംഘം ചർച്ച നടത്തി. മേയ് ആദ്യം കോഴിക്കോട് വേങ്ങേരിയിൽ യൂനിറ്റ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഉൽപന്നങ്ങളുടെ പ്രദർശനം, കാർഷിക മേള, ചക്ക-മാങ്ങ ഫെസ്റ്റ് എന്നിവയും സംഘടിപ്പിക്കുമെന്ന് കൺസോർഷ്യം ജനറൽ സെക്രട്ടറി ഇ.എം ഷിലിൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story