Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:44 AM IST Updated On
date_range 15 April 2022 5:44 AM ISTകാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണോദ്ഘാടനം നാളെ
text_fieldsbookmark_border
ആമ്പല്ലൂർ: കുറുമാലി പുഴക്ക് കുറുകെ കുണ്ടുകടവ് കാനത്തോടിൽ നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ നിർമാണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നരശില ക്ഷേത്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് കിഫ്ബി ധനസഹായത്തോടെ നിർമാണം നടത്തുന്നത്. 26.23 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 62 മീറ്റർ നീളമുള്ള റെഗുലേറ്ററിന് അഞ്ച് വെന്റുകളാണുണ്ടാവുക. 4.25 മീറ്റർ വീതിയിൽ റോഡും 87.5 സെന്റിമീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഇരുകരകളിലും സംരക്ഷണ ഭിത്തിയും നിർമിക്കും. മൂന്നര മീറ്റർ ഉയരത്തിലാണ് ജലം സംഭരിക്കുക. പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആർ.സി.ബി പൂർത്തിയാകുന്നതോടെ രണ്ടു പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകും. പറപ്പൂക്കര പഞ്ചായത്തിലെ 30 ഹെക്ടർ തണ്ണീർത്തടവും 70 ഹെക്ടർ വരണ്ട നിലവും ഇതിലൂടെ ജലസമൃദ്ധമാകും. പ്രദേശത്തെ ഭൂഗർഭ ജലലഭ്യത വർധിപ്പിക്കുന്നതിനൊപ്പം കോൾ നിലങ്ങളിലെ രണ്ടാം വിളകൾക്ക് കൂടുതൽ വെള്ളം സംഭരിക്കാനും സാധ്യതയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story