Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെസഹ ആചരിച്ചു

പെസഹ ആചരിച്ചു

text_fields
bookmark_border
പെസഹ ആചരിച്ചു
cancel
ഇരിങ്ങാലക്കുട: പെസഹ വ്യാഴം ആചരണത്തിന്‍റെ ഭാഗമായി സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും തിരുകര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസി. വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന്‍ കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. ജെയ്‌സണ്‍ പാറേക്കാട്ട്, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍, ഫാ. ഡേവിസ് കിഴക്കുംതല എന്നിവര്‍ സഹകാര്‍മികരായി. രാവിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം രാത്രി ഏഴുവരെ ആരാധന, രാത്രി ഏഴിന് പൊതു ആരാധന, തുടര്‍ന്ന് പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടന്നു. വെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവധ്യാനം, ഉച്ചക്ക്​ മൂന്നിന് പീഡാനുഭവസന്ദേശം എന്നിവയുണ്ടാകും. തുടര്‍ന്ന് നഗരികാണിക്കല്‍, തിരുശേഷിപ്പ് ചുംബനം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 6.30ന് ജ്ഞാനസ്‌നാനവ്രത നവീകരണം, ദിവ്യബലി എന്നിവയുണ്ടാകും. രാത്രി 11.30ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. tcm ijk ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക്​ നേതൃത്വം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story