Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലിൻസി പീറ്റർ ആസ്റ്റർ...

ലിൻസി പീറ്റർ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് പുരസ്കാര പരിഗണന പട്ടികയിൽ

text_fields
bookmark_border
ലിൻസി പീറ്റർ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് പുരസ്കാര പരിഗണന പട്ടികയിൽ
cancel
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്സിങ്​ ഓഫിസറും പുത്തൻചിറ സ്വദേശിനിയുമായ ലിൻസി പീറ്റർ പഴയാറ്റിൽ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് അവാർഡിനുള്ള പരിഗണന പട്ടികയിൽ ഇടം നേടി. 184 രാഷ്ട്രങ്ങളിൽനിന്നുള്ള 24,000 നഴ്സുമാരിൽനിന്ന്​ മികച്ച നഴ്സിനുള്ള അന്തർദേശീയ അവാർഡിന്‍റെ പരിഗണന പട്ടികയിലെ പത്തിൽ ഒരാളായാണ് പഴയാറ്റിൽ പീറ്ററിന്‍റെ ഭാര്യയായ ലിൻസി തെരഞ്ഞെടുക്കപ്പെട്ടത്. മേയ് 12ന് ദുബൈയിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം. കേരളത്തിൽനിന്ന് ലിൻസി മാത്രമാണ് പട്ടികയിലുള്ളത്. രണ്ട്​ കോടിയോളം രൂപയാണ് അവാർഡ് തുക. 2016ൽ ദേശീയ ഫ്ലോറൻസ് നൈറ്റിങ്​ഗേൽ നഴ്സസ് അവാർഡ് രാഷ്ട്രപതിയിൽനിന്ന്​ ലിൻസി പീറ്ററിന്​ ലഭിച്ചിരുന്നു. അതേവർഷം സർക്കാർ മേഖലയിലെ മികച്ച നഴ്സിനുള്ള അവാർഡ്, ഭാരത കേരള കത്തോലിക്ക സഭ എക്സലൻസ് അവാർഡ്, 2021ലെ ദേശീയതലത്തിലെ മലയാള മനോരമയുടെ കാവൽമാലാഖ പുരസ്കാരം, ഏഷ്യാനെറ്റ് എക്സലൻസ് അവാർഡ്, ഇരിങ്ങാലക്കുട രൂപത സി.എൽ.സി ഏർപ്പെടുത്തിയ ആദരണം 2022, കെ.സി.വൈ.എം ഏർപ്പെടുത്തിയ തേജസ്വിനി 2021 എന്നിവയും ലഭിച്ചിട്ടുണ്ട്. tcm ijk ലിൻസി പീറ്റർ പഴയാറ്റിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story