Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് മുറിച്ചുകടക്കവേ...

റോഡ് മുറിച്ചുകടക്കവേ വാനിടിച്ച് വീണയാളുടെ ദേഹത്ത് കെ സ്വിഫ്റ്റ് ബസ് കയറി ദാരുണാന്ത്യം

text_fields
bookmark_border
കുന്നംകുളം: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്​അപ് വാനിടിച്ച് വീണയാളുടെ ശരീരത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് വിജയപുരം അളഞ്ഞൂർ ഈസ്റ്റ് സ്ട്രീറ്റിൽ പെരിയസ്വാമി (55) ആണ് മരിച്ചത്. കുന്നംകുളം ജങ്​ഷനിൽ വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം. ചായ കുടിക്കാൻ സമീപത്തെ കടയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്അപ്​ വാൻ ഇടിക്കുകയായിരുന്നു. വാൻ നിർത്താതെ പോയി. തുടർന്ന് നിമിഷങ്ങൾക്കു ശേഷം അതുവഴി വന്ന ബസ് ഇയാളുടെ ദേഹത്തിലൂടെ കയറിയിറങ്ങിയെങ്കിലും അതും നിർത്താതെ പോയി. തുടർന്ന് ഓടിക്കൂടിയവർ ചേർന്ന് ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്. വാൻ ഇടിച്ച് വീണയാളുടെ ദേഹത്ത് ബസ് കയറാതിരിക്കാൻ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ പലവട്ടം കൈ കാണിച്ചിട്ടും ബസ് നിർത്തിയില്ല. കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയതാണ് മരണകാരണമെന്നറിയുന്നു. വാനിടിച്ച് വീണുകിടന്നയാളെ ഉടൻ എടുത്തുമാറ്റിയിരുന്നെങ്കിൽ ഇത്തരത്തിൽ ദാരുണമരണം സംഭവിക്കില്ലായിരുന്നു. തിരുവനന്തപുരം -കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയി. തുടർന്ന് അപകടസ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പിക്​അപ് വാൻ ഇടിച്ചതാണെന്ന് വ്യക്തമായത്. അപകടത്തിൽപ്പെട്ട വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറക്കാട് സ്വദേശിയുടേതാണ് വാഹനം. കുന്നംകുളത്ത് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് കഴിയുകയായിരുന്നു പെരിയസ്വാമി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പിക്​അപ് വാൻ, കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. പെരിയസ്വാമിയുടെ ഭാര്യ: അഞ്ജല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story