Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:45 AM IST Updated On
date_range 14 April 2022 5:45 AM ISTസഞ്ചാരികളെ കാത്ത് പെരുമ്പാറ
text_fieldsbookmark_border
ചാലക്കുടി: പ്രകൃതിസ്നേഹികൾക്ക് കണ്ണുകൾക്കും മനസ്സിനും വിരുന്നൊരുക്കി കോടശ്ശേരിയിലെ പെരുമ്പാറ. ഒന്നര ഏക്കറോളമുള്ള പാറയും ചുറ്റുമുള്ള ദൃശ്യചാരുതയുമാണ് ഇവിടത്തെ പ്രധാന ആകർഷണം. കോടശ്ശേരി പഞ്ചായത്തിലെ വാരൻകുഴിയിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വനത്തിലൂടെ ഉള്ളിലോട്ട് പോയാൽ പെരുമ്പാറയിലെത്താം. വലിയ പാറ ഇവിടെ ഉള്ളതിനാലാണ് ഇവിടം പെരുമ്പാറ എന്ന പേരിൽ അറിയപ്പെടാൻ കാരണം. പാറക്ക് 25 അടിയോളം ഉയരമുണ്ട്. പാറക്ക് മുകളിൽനിന്ന് ആസ്വദിക്കാൻ ചുറ്റും പ്രകൃതിയൊരുക്കിയ കാഴ്ചകളുണ്ട്. ഇളംകാറ്റിൽ അവിടത്തെ ആകർഷകമായ പുൽത്തകിടിൽ ഏറെ നേരം ചെലവഴിക്കാൻ സന്ദർശകർക്ക് ഹരമാണ്. ഇവിടത്തെ കാടിന്‍റെ സൗന്ദര്യം കാമറയിൽ പകർത്താൻ സിനിമ ഷൂട്ടിങ്ങിനായും പലരും പെരുമ്പാറയിലെത്താറുണ്ട്. എന്നാൽ, ഇവിടേക്കുള്ള റോഡ് ഇപ്പോൾ കാടുമൂടി കിടക്കുകയാണ്. യാത്ര സുഗമമായിരുന്നപ്പോൾ ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ടായിരുന്നു. റോഡ് മോശമായതിനാൽ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു. വനം വകുപ്പിന്‍റെ മാപ്പിൽ ഈ ബിഗ് റോക്ക് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോടശ്ശേരി പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാകണമെന്നാണ് ആവശ്യം. TCMChdy - 3 കോടശ്ശേരിയിൽ പെരുമ്പാറയുടെ ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story