Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:40 AM IST Updated On
date_range 14 April 2022 5:40 AM ISTഇരിങ്ങാലക്കുടയിൽ സിറ്റി സർക്കുലർ സർവീസ് വേണം
text_fieldsbookmark_border
ഇരിങ്ങാലക്കുടയിൽ സിറ്റി സർക്കുലർ സർവിസ് വേണം ഇരിങ്ങാലക്കുട: നഗരസഭ അതിർത്തിയിലെ മൂർക്കനാട്, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി, കണ്ഠേശ്വരം, ചേലൂർ, കരുവന്നൂർ, മാടായിക്കോണം, നമ്പ്യാങ്കാവ്, ഗാന്ധിഗ്രാം പ്രദേശങ്ങളെ ബന്ധിപ്പിച്ച് സിറ്റി സർക്കുലർ ബസ് സർവിസ് തുടങ്ങണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. അനുദിനം വർധിക്കുന്ന ഇന്ധന വില സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത വരുത്തുകയാണ്. അസോസിയേഷൻ പ്രസിഡന്‍റ് റിട്ട. വിങ് കമാൻഡർ ടി.എം. രാംദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പോളി മാന്ത്ര റിപ്പോർട്ടും ട്രഷറർ രമാഭായ് രാംദാസ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അസോസിയേഷന്‍റെ ഡയറക്ടറി പ്രകാശനം ചെയ്തു. ഭാരവാഹികൾ: ടി.എം. രാംദാസ് (പ്രസി), രാജീവ് മുല്ലപ്പിള്ളി, കെ. ഗിരിജ (വൈസ് പ്രസി), ബിന്ദു ജിനൻ (സെക്ര), എ.സി. സുരേഷ്, രമാഭായ് രാംദാസ് (ജോ. സെക്ര), രേഷ്മ രാമചന്ദ്രൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story