Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:40 AM IST Updated On
date_range 14 April 2022 5:40 AM ISTസജിയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസ്
text_fieldsbookmark_border
പീച്ചി: സി.ഐ.ടി.യു തൊഴിലാളിയായിരുന്ന സജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പീച്ചി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ മരണത്തെ തുടർന്ന് സഹോദരൻ ബിജു നൽകിയ പരാതിയിലും സി.പി.എം നേതാക്കളെ മർദിച്ചതായുള്ള പരാതിയിലും പൊലീസ് അന്വേഷണമുണ്ട്. പരാതിക്കാരുടെ മൊഴി എടുത്ത ശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സജി ഉൾപ്പെടെയുള്ള തൊഴിലാളികൾ സി.ഐ.ടി.യു വിടുകയും സ്വതന്ത്ര സംഘടനക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സജിക്ക് ഭീഷണി ഉണ്ടായിരുന്നു എന്നാണ് സഹോദരന്‍റെ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story