Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹൃദയ കോളജില്‍...

സഹൃദയ കോളജില്‍ ബൂട്ട്ക്യാമ്പ്

text_fields
bookmark_border
കൊടകര: സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ റിസര്‍ച് ട്രാന്‍സലേഷന്‍ ആന്‍ഡ് കമേഴ്‌സ്യലൈസേഷന്‍ സംസ്ഥാന ബൂട്ട്ക്യാമ്പ് സംഘടിപ്പിച്ചു. സഹൃദയ എന്‍ജിനീയറിങ്​ കോളജിലെ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് റിസര്‍ച് സെന്ററും സ്റ്റാര്‍ട്ടപ് മിഷന്റെ റിസര്‍ച് ഇന്നൊവേഷന്‍ നെറ്റ്​വര്‍ക്ക് കേരളയും ചേർന്നാണ്​ ക്യാമ്പ്​ സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ പി.എം. റിയാസ് ഉദ്ഘാടനം ചെയ്തു. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അധ്യക്ഷത വഹിച്ചു. മദ്രാസ് ഐ.ഐ.ടിയിലെ എയ്‌റോസ്‌പേസ് എൻജിനീയറിങ്​ പ്രഫസറും വിവിധ സംരംഭങ്ങളുടെ സഹ സ്ഥാപകനുമായ ഡോ. സത്യനാരായണന്‍ ചക്രവര്‍ത്തി, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വിവര്‍ത്തന ഗവേഷണ മാനേജര്‍ ഡോ. പി.ആര്‍. ദീപു കൃഷ്ണന്‍, ഗ്ലോബല്‍ ലിങ്കേജസ് മാനേജരായ വി.ആര്‍. ശാലിനി, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ മീന തോമസ്, ആക്‌സിയോ ബയോ സൊല്യൂഷന്‍സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ലിയോ മാവേലി, സഹൃദയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍, പ്രഫ. ജിബിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story