Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:37 AM IST Updated On
date_range 13 April 2022 5:37 AM ISTചാലക്കുടിയില്‍ ഭക്ഷ്യവില്‍പന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന
text_fieldsbookmark_border
ചാലക്കുടിയില്‍ ഭക്ഷ്യവില്‍പന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന ചാലക്കുടി: ചാലക്കുടി മേഖലയില്‍ ഭക്ഷ്യവില്‍പന കേന്ദ്രങ്ങളില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്‍റെയും ലീഗല്‍ മെട്രോളജി വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ പരിശോധന നടന്നു. വിഷു-ഈസ്റ്റര്‍-റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിശോധന. വിലവിവരം പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അളവുതൂക്ക ഉപകരണങ്ങള്‍ സീല്‍ ചെയ്യാതിരിക്കല്‍, രേഖകള്‍ സമര്‍പ്പിക്കാതിരിക്കല്‍ എന്നീ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസര്‍ ജോസഫ് ആന്‍റോയുടെ നേതൃത്വത്തില്‍ 86 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്. ബിജു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.എസ്. സജീവ് കുമാര്‍, സുരേഷ് ഗോപാല്‍, ടി.പി. എബി, എ. ഇന്ദു, എ. രാജി എന്നിവരും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story