Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ തിരിച്ചറിയൽ രേഖ നൽകും

text_fields
bookmark_border
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക്​ സവിശേഷ തിരിച്ചറിയൽ രേഖ നൽകുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകര നിപ്മറിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. നിലവിലെ തടസ്സങ്ങൾ മാറ്റി അർഹതയുള്ള എല്ലാവർക്കും ഡിസബിലിറ്റി സർട്ടിഫിക്കറ്റും സവിശേഷ തിരിച്ചറിയൽ രേഖയും നൽകാനുള്ള കർമ പദ്ധതിക്ക് രൂപം നൽകി. മുന്നൊരുക്കമായി തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 21നകം ചേരും. തുടർന്ന് വിവര ശേഖരണത്തിന്​ ആവശ്യമായ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താൻ പരിശീലന പരിപാടി ഏപ്രിൽ 21, 22 തീയതികളിലായി വിവിധ പഞ്ചായത്തുകളിൽ നടക്കും. ജനപ്രതിനിധികൾ, അംഗൻവാടി, ആശാവർക്കർ എന്നിവരുടെ നേതൃത്വത്തിൽ 29നകം ഭവനസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കും. കലക്ടർ ഹരിത വി. കുമാർ, എസ്.ജെ.ഡി സ്റ്റേറ്റ് പ്രോഗ്രാം കോഓഡിനേറ്റർ സഹീറുദ്ദീൻ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു, ജില്ല സാമൂഹ്യ നീതി ഓഫിസർ ഹസ്‌കർഷ, ജില്ല ശിശുവികസന ഓഫിസർ മീര, ഡോ. കാവ്യ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story