Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:42 AM IST Updated On
date_range 11 April 2022 5:42 AM ISTപുത്തൻചിറയിൽ വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രം നിർമിക്കുന്നു
text_fieldsbookmark_border
പുത്തൻചിറയിൽ വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം നിർമിക്കുന്നു പുത്തന്‍ചിറ: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വയോജന വിശ്രമ കേന്ദ്രത്തിന്‍റെ നിർമാണത്തിന് തുടക്കമായി. വയോജനങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുകയാണ് ലക്ഷ്യം. ചേന്ദങ്കിരി പാടശേഖരത്തിന് സമീപം നിർമിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗമായി തണല്‍മരങ്ങളും പൂച്ചെടികളും വെള്ളച്ചാട്ടവുമെല്ലാം ഒരുക്കുമെന്ന് അധികൃതർ പറയുന്നു. കെട്ടിട നിർമാണത്തിന് ഒന്നാം ഘട്ടമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ശേഷിക്കുന്നത് പുത്തൻചിറ പഞ്ചായത്താണ് കണ്ടെത്തുന്നത്. കേന്ദ്രം വേഗത്തിൽ യാഥാർഥ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോട്ടോ: പുത്തന്‍ചിറയില്‍ നിർമാണം പുരോഗമിക്കുന്ന വയോജന വിശ്രമകേന്ദ്രം TCM-MLA - vayojanavisramakendram
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
