Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.ഐ-എം.എൽ റെഡ്...

സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ ജില്ല സമ്മേളനം തുടങ്ങി

text_fields
bookmark_border
തൃശൂർ: സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ ജില്ല സമ്മേളനം സഖാവ് പി.ഐ. വിജയൻ നഗറിൽ (ഒല്ലൂക്കര സർവിസ് സഹകരണ ബാങ്ക് ഹാൾ) ആരംഭിച്ചു. ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കും കോർപറേറ്റ് അനുകൂല നയങ്ങൾക്കുമെതിരായ ശക്തമായ ബദൽ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതികൾക്ക് സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ 12ാം പാർട്ടി കോൺഗ്രസ്‌ രൂപം നൽകുമെന്ന് ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ പറഞ്ഞു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ജയൻ കോനിക്കര, ആർ.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. നിഹിൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. പി.സി. അജയൻ, ജയൻ കോനിക്കര, സ്മിത ജ്യോതിബസു, കെ.ഡി. വിത്സൻ എന്നിവരടങ്ങുന്ന പ്രസീഡിയത്തെയും എൻ.ഡി. വേണു, കെ.വി. പുരുഷോത്തമൻ, എം.വി. ചന്ദ്രൻ എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയെയും എൻ.എം. പുഷ്പാംഗദൻ, ഇ.കെ. നാരായണൻ എന്നിവരടങ്ങുന്ന മിനിറ്റ്സ് കമ്മിറ്റിയെയും വി.വി. ഉല്ലാസ്, പി.ആർ. ഉണ്ണികൃഷ്ണൻ, ബെന്നി കോടിയാട്ടിൽ എന്നിവരടങ്ങുന്ന ഇലക്ഷൻ കമീഷനെയും ടി.വി. മഹേഷ്‌, വി.കെ. ബാബുരാജ് എന്നിവരടങ്ങുന്ന ക്രഡൻഷ്യൽ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി പരിപാടിയുടെ കരട് പോളിറ്റ് ബ്യൂറോ അംഗം പി.ജെ. ജയിംസ് അവതരിപ്പിച്ചു. കൺവീനർ എം.വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 5.30ന് മഹാത്മ സ്ക്വയറിൽ എം.എം. ഡേവിസ് നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ ജില്ല സമ്മേളനം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story