Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുചൈതന്യ മഠത്തില്‍...

ഗുരുചൈതന്യ മഠത്തില്‍ ദിവ്യപ്രബോധന ധ്യാനം നാളെ മുതൽ

text_fields
bookmark_border
കൊടകര: പേരാമ്പ്ര ഗുരുപുരം ഗുരുചൈതന്യ മഠത്തില്‍ ശ്രീനാരായണ കൺവെന്‍ഷനും ധ്യാനവും തിങ്കളാഴ്ച മുതല്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഗുരുദേവ കൃതികൾ ആസ്പദമാക്കിയുള്ള കലാമത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ശിവഗിരി ധര്‍മസംഘം പ്രസിഡന്‍റ്​ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടാകും. 12ന് നടക്കുന്ന കുമാരനാശാന്‍ ജയന്തി സമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ​വൈകീട്ട്​ നാലിന് പേരാമ്പ്ര ശാഖയില്‍നിന്ന് ഗുരുചൈതന്യ മഠത്തിലേക്ക് ഇളനീ ര്‍തീര്‍ഥാടനവും ഉണ്ടാകും. 14ന് വിഷുദിനത്തില്‍ പൂമൂടല്‍ പുഷ്പാഭിഷേകം, 15ന് വിഷുക്കൈനീട്ടം നല്‍കല്‍ എന്നിവയും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാമി അസ്പര്‍ശാനന്ദ, സ്വാമി പുരുഷോത്തമ ചൈതന്യ, ചെയര്‍മാന്‍ ജയ്​പാല്‍ അങ്കമാലി, ജന. കണ്‍വീനര്‍ നരേന്ദ്രന്‍ നെല്ലായി, വി.എസ്. ചന്തു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story