Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ചക്ക സംസ്കരണ...

മാള ചക്ക സംസ്കരണ ശാലയുടെ പ്രവർത്തനം നിലച്ചു

text_fields
bookmark_border
മാള ചക്ക സംസ്കരണ ശാലയുടെ പ്രവർത്തനം നിലച്ചു
cancel
പൂപ്പത്തി ചക്ക സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു മാള: അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്​ കീഴിൽ പൊയ്യ പൂപ്പത്തിയിലുള്ള ചക്ക സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു. കമ്പനിക്ക്​ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടതാണ്​ കമ്പനിയുടെ പ്രവർത്തനത്തിന്​ താഴ്​ വീഴാൻ കാരണം. പ്രശ്നങ്ങൾ പരിഹരിച്ച്​ ഫാക്ടറി എന്ന് തുറക്കുമെന്ന്​ നിശ്ചയമില്ല. സർക്കാർ നേരിട്ട് പണം മുടക്കാതെ ബാങ്ക്​ വായ്പ എടുക്കാനുള്ള നീക്കമാണെന്ന്​ സൂചനയുണ്ട്. ഫാക്ടറി പൂർണ തോതിൽ പ്രവർത്തിക്കാൻ 500 കിലോ ശേഷിയുള്ള ഡ്രയർ വേണം. ഇപ്പോഴുള്ളത് 20 കിലോ ശേഷിയുള്ളതാണ്​. ബോയ്​ലറിൽനിന്നുള്ള ചൂട് നിയന്ത്രിക്കാനുള്ള സംവിധാനം, വർക്ക് ഏരിയ സ്റ്റോറേജ് സൗകര്യം എന്നിവയും വികസിപ്പിക്കണം. കഴിഞ്ഞ വർഷം കൃഷി മന്ത്രിയുടെ ചേംബറിൽ ഫാക്ടറി പ്രവർത്തനം സംബന്ധിച്ച്​ ഉദ്യോഗസ്ഥ യോഗം ചേർന്നിരുന്നു. ഈമാസം രണ്ടിന് ആർ.കെ.വി.വൈ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്നാണ്​ അടച്ചിടൽ തീരുമാനം. പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നത്​ സംബന്ധിച്ച്​ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന നിർദേശം ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. നിലവിൽ കാവൽ ജീവനക്കാർ മാത്രമാണുള്ളത്. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍റെ അമ്പതാം വാര്‍ഷികാഘോഷ ഭാഗമായാണ് സ്ഥാപനത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദന-വിപണനോദ്ഘാടനം നടന്നത്. ബജറ്റിൽ വകയിരുത്തിയ 1.15 കോടി രൂപ വിനിയോഗിച്ചാണ് ഒരേക്കര്‍ വരുന്ന ഭൂമിയില്‍ കെട്ടിടങ്ങളും മെഷിനറികളും സ്ഥാപിച്ചത്. ------------- ഫോട്ടോ: മാള പൂപ്പത്തിയിലെ ചക്ക സംസ്കരണ ഫാക്ടറി TCM - MLA-chaka - Poopathy
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story