Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ ഫണ്ട്...

സർക്കാർ ഫണ്ട് ലഭിക്കുന്നില്ല; ചാലക്കുടിയിലെ ഭവന പദ്ധതി ഗുണഭോക്താക്കൾ ആശങ്കയിൽ

text_fields
bookmark_border
ചാലക്കുടി: പി.എം.എ.വൈ ഭവനപദ്ധതിയിൽ ചാലക്കുടിയിലെ ഗുണഭോക്താക്കൾക്ക് ഓരോ ഘട്ടങ്ങളിലായി നൽകേണ്ട ധനസഹായത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതമായ തുക ലഭിക്കാത്തതിനാൽ ഭവന നിർമാണം തടസ്സപ്പെടുന്നതായി പരാതി. വിവിധ ഘട്ടങ്ങളിലായി 400ഓളം പേരാണ് നഗരസഭയിൽ ഭവനപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നാലുലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയിൽ നഗരസഭ വിഹിതമായ രണ്ടുലക്ഷം രൂപ മാത്രമാണ് ജനുവരി മുതൽ ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയുന്നത്​. ജനുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതങ്ങളുടെ ഫണ്ട് വിനിയോഗം എസ്.എൻ.എ-പി.എഫ്.എം.എസ് സംവിധാനത്തിലൂടെ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുകയാണ്. ഇതുമൂലം 100ഓളം ഗുണഭോക്താക്കളുടെ വീട് നിർമാണമാണ് വിവിധ ഘട്ടങ്ങളിൽനിന്നുപോയിരിക്കുന്നത്. മഴക്കാലത്തിന് മുമ്പ്​ വീട് പണി പൂർത്തിയാക്കാനിരുന്നവരാണ് പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗം പേരും. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർ ആലീസ് ഷിബു പ്രമേയം വഴി ആവശ്യപ്പെട്ടു. പാർലിമെന്ററി പാർട്ടി നേതാക്കളായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ് എന്നിവർ പ്രമേയത്തെ പിന്താങ്ങി. സർക്കാർ വിഹിതം അടിയന്തരമായി അനുവദിക്കുകയോ അല്ലാത്തപക്ഷം നേരത്തേ ചെയ്തിരുന്നതുപോലെ നഗരസഭക്ക് ഈ വിഹിതം കൂടി ഗുണഭോക്താക്കൾക്ക് നൽകാൻ അനുവാദം നൽകുകയോ ചെയ്യണമെന്ന് പ്രമേയം വഴി സർക്കാറിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story