Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:42 AM IST Updated On
date_range 8 April 2022 5:42 AM ISTമേലൂരിൽ അവധിക്കാല കായിക ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
ചാലക്കുടി: മേലൂർ പഞ്ചായത്തിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും അവധിക്കാല കായിക പരിശീലന ക്യാമ്പുകൾ തുടങ്ങി. മേലൂർ സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും മേലൂർ പഞ്ചായത്ത് സ്പോർട്സ് അക്കാദമിയും ചേർന്നാണ് ക്യാമ്പുകൾ നടത്തുന്നത്. മേലൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക് ക്യാമ്പും പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ ക്യാമ്പുകളുമാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പുകളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പോളി പുളിക്കൻ നിർവഹിച്ചു. മേലൂർ ഹൈസ്കൂൾ പ്രധാനാധ്യാപകൻ സോണി ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ലിൻസൺ ആൻറണി, എം.പി.എസ്.എ ജനറൽ കൺവീനർ ബിനോയ് മേച്ചേരി എന്നിവർ സംസാരിച്ചു. TCMChdy - 1 മേലൂർ പഞ്ചായത്തിൽ അവധിക്കാല കായിക ക്യാമ്പുകൾ ആരംഭിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story