Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:48 AM IST Updated On
date_range 7 April 2022 5:48 AM ISTനെന്മാറ വേല: ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസുകൾ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: നെന്മാറ വേലയോടനുബന്ധിച്ച് സ്വകാര്യ ബസുകൾക്കു മുകളിൽ യാത്രക്കാരെ കയറ്റി സർവിസ് നടത്തിയ സംഭവത്തിൽ ഡ്രൈവർമാരായ ടി. സെന്തിൽ കുമാറിന്റെയും എ. തൗഫീഖിന്‍റെയും ഡ്രൈവിങ് ലൈസൻസും കണ്ടക്ടർമാരായ ശരവണൻ ആർ, നജീബ് കെ.പി എന്നിവരുടെ കണ്ടക്ടർ ലൈസൻസും പാലക്കാട് ആർ.ടി.ഒ എൻ. തങ്കരാജ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമീഷണർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും മന്ത്രി നിർദേശിച്ചു. അപകടകരമായി സർവിസ് നടത്തിയ മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story