Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.​വി. തോ​മ​സ് ഏ​ത്...

കെ.​വി. തോ​മ​സ് ഏ​ത് പ​ദ​വി​ക്കും യോ​ഗ്യ​ന്‍- സതീശൻ

text_fields
bookmark_border
ഗു​രു​വാ​യൂ​ര്‍: കെ.​വി. തോ​മ​സ് പാ​ര്‍ട്ടി​ക്ക് ദോ​ഷ​ക​ര​മാ​യ​തൊ​ന്നും ചെ​യ്യി​ല്ലെ​ന്നാ​ണ് ത​ന്റെ വി​ശ്വാ​സ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സി.​പി.​എം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ലെ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന നേ​തൃ​ത്വ​ത്തി​ന്റെ നി​ര്‍ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സി​ലെ ഏ​ത് പ​ദ​വി​ക്കും യോ​ഗ്യ​നാ​ണ് കെ.​വി. തോ​മ​സ്. അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി പ​ദ​വി​ക​ളും കെ.​പി.​സി.​സി, ഡി.​സി.​സി സ്ഥാ​ന​ങ്ങ​ളും ന​ല്‍കി. നി​ര​വ​ധി കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ര വീ​ണ ക​ണ്ണൂ​രി​ന്റെ മ​ണ്ണി​ല്‍ സി.​പി.​എം വേ​ദി​യി​ലെ​ത്തി അ​വ​ര്‍ക്ക് കൈ​കൊ​ടു​ക്കാ​ന്‍ കോ​ണ്‍ഗ്ര​സു​കാ​ര്‍ക്ക് ക​ഴി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ന് ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യാ​ണെ​ന്ന് വ്യാ​ഖ്യാ​നി​ച്ചാ​ലും വി​രോ​ധ​മി​ല്ല. ദേ​ശീ​യ​ത​ല​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ​യും ഇ​ട​ത് ക​ക്ഷി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക സ​ഖ്യം വ​രു​ന്ന​തി​നെ എ​തി​ര്‍ക്കു​ന്ന​വ​രാ​ണ് സി.​പി.​എം കേ​ര​ള ഘ​ട​ക​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story