Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:42 AM IST Updated On
date_range 7 April 2022 5:42 AM ISTഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം ശിവദാസിന്
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ മുൻഭരണസമിതി അംഗവും കഥകളി സംഘാടകനുമായിരുന്ന ഇ. കേശവദാസിന്റെ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ 2021ലെ കഥകളി പുരസ്കാരത്തിന് കലാമണ്ഡലം ശിവദാസൻ അർഹനായി. 7001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മൂന്ന് ദശാബ്ദത്തിലേറെയായി ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിലെ ചെണ്ടവിഭാഗം മേധാവിയാണ് കലാമണ്ഡലം ശിവദാസൻ. 14ന് കഥകളി ക്ലബിന്റെ വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. tcm ijk photo കലാമണ്ഡലം ശിവദാസൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story