Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:42 AM IST Updated On
date_range 7 April 2022 5:42 AM ISTസ്റ്റുഡന്‍റ് കൗണ്‍സിലർ നിയമനം
text_fieldsbookmark_border
ചാലക്കുടി: ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിന്‍റെ നിയന്ത്രണത്തിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ 2022-23 അധ്യയനവര്‍ഷത്തില്‍ സ്റ്റുഡന്‍റ് കൗണ്‍സിലര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 30നകം ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി -680307 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോൺ: 0480 2960400, 2706100. മെഡിക്കൽ ക്യാമ്പ് ചാലക്കുടി: ലയൺസ് ക്ലബ്-ചുങ്കത്ത് ജ്വല്ലറി ചാരിറ്റബിൾ ഫൗണ്ടേഷൻ പദ്ധതിയുടെ ഭാഗമായി 'കാതോരം 2022' പേരിൽ ശ്രവണ സൗഹൃദ ചാലക്കുടിയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബീന സാജു അധ്യക്ഷത വഹിച്ചു. സി.പി. പോൾ ചുങ്കത്ത് പദ്ധതി വിശദീകരിച്ചു. ലയൺസ് ക്ലബ് മൾട്ടിപ്പിൾ ചെയർമാൻ സാജു പാത്താടൻ, ജോർജ് മോറേലി, ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോയ് മൂത്തേടൻ, സ്പീച്ച് ആൻഡ് ഹിയറിങ് സ്പെഷലിസ്റ്റ് തോമസ് എഫാത്ത, വാർഡ് കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, രഞ്ജിത്ത് പോൾ എന്നിവർ സംസാരിച്ചു. ശ്രവണ സഹായ ഉപകരണ വിതരണവും പരിശീലനവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story