Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ രാത്രികാല ട്രെയിനുകള്‍ നിർത്തണം -സി.പി.ഐ

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട അഞ്ച് ട്രെയിനുകളുടെ രാത്രികാല സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. തെക്കുഭാഗത്തുനിന്ന്​ വടക്കോട്ട് പോകുന്ന 16629 തിരുവനന്തപുരം-മംഗലാപുരം, 16347 തിരുവനന്തപുരം-മംഗലാപുരം, 16327 പുനലൂര്‍-ഗുരുവായൂര്‍, വടക്കുനിന്ന്​ തെക്കോട്ട് പോകുന്ന 16630 മംഗലാപുരം-തിരുവനന്തപുരം, 16381 പുണെ-കന്യാകുമാരി എന്നിവക്ക്​ ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പാണ്​ നിര്‍ത്തലാക്കിയത്. ഇത് ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവക്ക്​​ ഇപ്പോള്‍ തൃശൂരും എറണാകുളത്തുമാണ് സ്റ്റോപ്പുകള്‍ ഉള്ളത്. അവിടെ ട്രെയിനിറങ്ങി ഓട്ടോറിക്ഷയെയും ടാക്സിയെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്​ യാത്രക്കാര്‍. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ കോവിഡ് കാലത്ത് സ്പെഷല്‍ ട്രയിനുകളാക്കി യാത്രനിരക്ക് ഇരട്ടിയാക്കിയത് കുറച്ച് പാസഞ്ചര്‍ ട്രെയിനുകളായി പുനഃസ്ഥാപിക്കണമെന്ന് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story