Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:41 AM IST Updated On
date_range 6 April 2022 5:41 AM ISTമധ്യവയസ്കനെ തലക്കടിച്ച് പരിക്കേല്‍പിച്ച പിതാവും മകനുമടക്കം മൂന്ന് പേര്‍ പിടിയില്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: ബാറിന് മുന്നില്‍ മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ മാസം 18ന് സെവന്‍സിസ് ബാറിന് മുന്നിലാണ് സംഭവം. കാട്ടൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഇരുമ്പന്‍ ഷാജിക്കാണ് തലക്കടിയേറ്റത്. ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശികളായ കൊഴിഞ്ഞംപറമ്പ് വീട്ടില്‍ മണി (64), മകന്‍ ജിതോഷ് (37), ഈസ്റ്റ് ചെന്ത്രാപ്പിന്നി കണ്ണനാംകുളം വീട്ടില്‍ രാജേഷ് (45) എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന ഇവരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പി. സുധീരന്റെ നേതൃത്വത്തില്‍ എസ്.ഐ ക്ലീറ്റസ്, എസ്.ഐ ശ്രീലാല്‍, പൊലീസുകാരായ ഉമേഷ്, സജു, രാഹുല്‍, വഹദ്, രഞ്ജിത്ത്, തോമസ് മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story