Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:39 AM IST Updated On
date_range 6 April 2022 5:39 AM ISTശാസ്ത്ര കലാജാഥ ഇന്ന് മുതൽ ജില്ലയിൽ പര്യടനം നടത്തും
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ശാസ്‌ത്രസാഹിത്യ പരിഷത്ത് ശാസ്ത്രകലാജാഥയുടെ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച കോട്ടപ്പുറത്ത് നടക്കും. 'ഒരുമയുടെ രാഷ്ട്രീയപാഠം' പറയുന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ എറണാകുളം ജില്ല കഴിഞ്ഞാണ് തൃശൂരിലേക്ക് പ്രവേശിക്കുന്നത്. കോവിഡാനന്തര ലോകം ചർച്ച ചെയ്യുന്ന 'ഏകലോകം ഏകാരോഗ്യം' ആശയത്തെ ആധാരമാക്കി ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച 'ഒന്ന്' എന്ന നാടകം ആറുമുതൽ 10വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കും. ബുധനാഴ്ച വൈകീട്ട് 5.30ന് കോട്ടപ്പുറം ആംഫി തിയറ്ററിൽ എത്തിച്ചേരുന്ന നാടകസംഘത്തെ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ, ജില്ല പഞ്ചായത്ത് ഭാരവാഹികളായ കെ.എസ്. ജയ, പരിഷത്ത് ജില്ല പ്രസിഡന്‍റ് ഡോ. കെ. വിദ്യാസാഗർ, സെക്രട്ടറി ഒ.എൻ. അജിത്കുമാർ, മേഖല പ്രസിഡന്റ് അജിത പാടാരിൽ, സെക്രട്ടറി പി.പി. ജനകൻ എന്നിവർ സ്വീകരിച്ചാനയിക്കും. തുടർന്ന് നാടകം അവതരിപ്പിക്കും. തുടർന്നുള്ള നാല് ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 കേന്ദ്രങ്ങളിൽകൂടി നാടകാവതരണങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story