Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:48 AM IST Updated On
date_range 4 April 2022 5:48 AM ISTകേന്ദ്രമന്ത്രി കേരളത്തിനു വേണ്ടി സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
തൃശൂർ: കെ-റെയിൽ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെ നിലപാടിനെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വികസന വിഷയങ്ങളില്‍ കേരളത്തിലെ ജനങ്ങൾക്കൊപ്പം നില്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടത്. എന്നാൽ, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ഇതുവരെ കേരളത്തിനു വേണ്ടി സംസാരിക്കുന്നത് കേട്ടിട്ടില്ല. കുതിരാന്‍ വിഷയത്തിലും സംസ്ഥാനത്തെ എതിര്‍ക്കുന്ന നടപടിയാണ് വി. മുരളീധരനില്‍നിന്നുണ്ടായതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ബി.ജെ.പി നടത്തിയ ഗൃഹസന്ദര്‍ശനത്തിൽ മന്ത്രി വി. മുരളീധരനോട് തങ്ങള്‍ക്ക് കെ-റെയില്‍ അനുകൂല നിലപാടാണെന്ന് വീട്ടുകാര്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story