Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലളിതകല അക്കാദമിയുടെ...

ലളിതകല അക്കാദമിയുടെ 'ന്യൂ മീഡിയ അവാർഡി'ന് സർക്കാർ അനുമതിയില്ല

text_fields
bookmark_border
പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം ഭരണസമിതിയോ നിർവാഹക സമിതിയോ ചേർന്നിട്ടില്ലെന്ന് രേഖ തൃശൂർ: കേരള ലളിതകല അക്കാദമി പ്രഖ്യാപിച്ച ന്യൂ മീഡിയ അവാർഡിന് സർക്കാർ അനുമതിയില്ല. ന്യൂ മീഡിയ അവാർഡിന് അപേക്ഷ ക്ഷണിച്ചത് സർക്കാറിന്‍റെ അറിവില്ലാതെയാണെന്നും പുതിയ ചെയർമാനും സെക്രട്ടറിയും ചുമതലയേറ്റ ശേഷം ഇതുവരെ ഭരണസമിതി യോഗമോ നിർവാഹക സമിതി യോഗമോ ചേർന്നിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. പുതിയ ചെയർമാൻ മുരളി ചീരോത്തും സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണനും വൈസ് ചെയർമാൻ എബി എൻ. ജോസഫും ഈ വർഷം ജനുവരി 15നാണ് ചുമതലയേറ്റത്. ഇതിനുശേഷം അക്കാദമി നിർവാഹക സമിതിയോ ഭരണസമിതി യോഗമോ ചേർന്നിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ന്യൂ മീഡിയ വിഭാഗത്തിൽ ഉൾപ്പെടുത്തി 11 ഇനങ്ങളിൽ പുരസ്കാരത്തിന്​ അക്കാദമി അപേക്ഷ ക്ഷണിച്ചത്. പുതിയ അവാർഡുകൾ ഏർപ്പെടുത്താൻ സർക്കാറിന്‍റെ അനുമതി വേണമെന്ന് അക്കാദമി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ തന്നെ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. അക്കാദമി അംഗീകരിക്കാത്ത ഇനങ്ങൾക്ക് ന്യൂ മീഡിയ വിഭാഗത്തിൽ ഉൾപ്പെടുത്തി അവാർഡിന് ക്ഷണിച്ചതിനെ നിർവാഹക സമിതി അംഗങ്ങൾതന്നെ ചോദ്യംചെയ്ത്​ രംഗത്തെത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story