Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിനുമുന്നിൽ ബൈക്കിൽ...

ബസിനുമുന്നിൽ ബൈക്കിൽ സാഹസിക പ്രകടനവും അസഭ്യവർഷവും; അഞ്ച്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
ബസിനുമുന്നിൽ ബൈക്കിൽ സാഹസിക പ്രകടനവും അസഭ്യവർഷവും; അഞ്ച്​ യുവാക്കൾ പിടിയിൽ
cancel
കുന്നംകുളം: കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ ബൈക്കുകളില്‍ സാഹസിക പ്രകടനം നടത്തിയ സംഘത്തിലെ അഞ്ചുപേര്‍ പൊലീസ് പിടിയിൽ. കടവല്ലൂര്‍ പാടത്ത് പീടികയില്‍ മുഹമ്മദ് യാസിം (18), പഴഞ്ഞി സ്വദേശികളായ അയിനൂര്‍ ആശാരിവീട്ടില്‍ നിഖില്‍ ദാസ് (20), അരുവായി പാറക്കാട് അതുല്‍ (22), സഹോദരങ്ങളായ അയിനൂര്‍ മുക്രക്കാട്ടയില്‍ സുഷീദ് (27), അഷീദ് (21) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയായിരുന്നു യുവാക്കള്‍ ബൈക്കിലെത്തി സാഹസിക പ്രകടനം നടത്തിയത്. ബസിലെ യാത്രക്കാരായ സ്ത്രീകള്‍ക്ക് നേരെ യുവാക്കൾ അസഭ്യവര്‍ഷം നടത്തിയതായും പരാതിയുണ്ട്. ഞായറാഴ്ച പുലര്‍ച്ച ഒന്നിന് മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ മുന്നിലായിരുന്നു അഭ്യാസ പ്രകടനം. ബൈക്കുകൾ ബസിന്റെ വശങ്ങളില്‍ ഇടിക്കുകയും ചെയ്തിരുന്നു. tcc kkm 3 കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ ബൈക്കുകളിൽ അഭ്യാസ പ്രകടനം നടത്തിയ കേസിൽ അറസ്റ്റിലായവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story