Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആധാരം രജിസ്​ട്രേഷൻ:...

ആധാരം രജിസ്​ട്രേഷൻ: വ്യാജന്മാരെ തിരിച്ചറിയണമെന്ന്​ രജിസ്​ട്രേഷൻ വകുപ്പ്​

text_fields
bookmark_border
തൃശൂർ: ആധാരം രജിസ്​ട്രേഷനായി സ്വീകരിക്കുമ്പോൾ വ്യാജന്മാരെ തിരിച്ചറിയണമെന്ന്​ രജിസ്​ട്രേഷൻ വകുപ്പ്​. ന്യായവില വർധന ഏപ്രിൽ ഒന്നുമുതൽ നിലവിൽവന്ന പശ്ചാത്തലത്തിലാണ്​ നിർദേശം. 2022 ഏപ്രിൽ ഒന്നിനു​ മുമ്പായി ഒപ്പിട്ട ആധാരം രജിസ്​ട്രേഷനായി സ്വീകരിക്കുമ്പോൾ മുദ്രപത്രം വാങ്ങിയ തീയതികൂടി പരിശോധിക്കണം. ആധാരത്തിൽ ഒപ്പിട്ട തീയതി മുദ്രപത്രം വാങ്ങിയ തീയതിയെക്കാൾ മുമ്പേയാണെങ്കിൽ ആധാരത്തിൽ മുൻ തീയതി വ്യാജമായി ​രേഖപ്പെടുത്തിയതാണെന്ന്​ മനസ്സിലാക്കാമെന്ന്​ ശനിയാഴ്ച വകുപ്പ്​ ഇറക്കിയ സർക്കുലറിൽ പറയുന്നു. രജിസ്​ട്രേഷൻ ഫീസ്​ ഈടാക്കേണ്ടത്​ മുദ്രവില നിർണയിക്കാൻ സ്വീകരിക്കുന്ന ​അതേ മാനദണ്ഡം അനുസരിച്ചായിരിക്കണമെന്ന്​ സർക്കുലറിൽ നിർദേശിക്കുന്നുണ്ട്​. വർധിപ്പിച്ച ന്യായവില അല്ലെങ്കിൽ പ്രതിഫലമോ മൂല്യമോ ഇവയിൽ ഏതാണോ കൂടുതൽ, ആ തുകയിന്മേലാണ്​ രജിസ്​ട്രേഷൻ ഫീസ്​ ഈടാക്കേണ്ടത്​. ഏപ്രിൽ ഒന്നിന്​ മുമ്പായി ഒപ്പിട്ട രേഖകൾക്ക്​ വർധന​ ബാധകമല്ല. അവക്ക്​ ഏപ്രിൽ ഒന്നിനു മുമ്പ്​ നിലവിലുണ്ടായിരുന്ന ന്യായവില അല്ലെങ്കിൽ പ്രതിഫലമോ മൂല്യമോ, ഇവയിൽ ഏതാണോ കൂടുതൽ ആ തുകയിന്മേലായിരിക്കും രജിസ്​ട്രേഷൻ ഫീസ്​ ഈടാക്കേണ്ടതെന്ന്​ അധികൃതർ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story