Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ ഒരു...

ചാലക്കുടിയിൽ ഒരു കോടിയുടെ പദ്ധതികൾക്ക്​ ഭരണാനുമതി

text_fields
bookmark_border
ചാലക്കുടിയിൽ ഒരുകോടിയുടെ പദ്ധതികൾക്ക്​ ഭരണാനുമതി ചാലക്കുടി: നിയോജകമണ്ഡലത്തിൽ 2021-2022 സാമ്പത്തിക വർഷത്തെ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഒരുകോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ ചട്ടിക്കുളം താഴൂർ ട്രാംവേ റോഡിനു 25 ലക്ഷം രൂപ, കൊടകര പഞ്ചായത്തിലെ കാവിൽപ്പടം തോടിന്‍റെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാൻ 15.89 ലക്ഷം രൂപ, ചാലക്കുടി നഗരസഭയിലെ കസ്തൂർബ ഗ്രാമകേന്ദ്രത്തിന്‍റെ പുനർനിർമാണത്തിന്​ പത്ത്​ ലക്ഷം രൂപ, പോട്ടച്ചിറ മഠത്തിക്കാവ് അമ്പലം റോഡ് നവീകരണത്തിന്​ 25.22 ലക്ഷം രൂപ, പെരിയച്ചിറ റോഡ് നവീകരണത്തിന് 23.89 ലക്ഷം രൂപ എന്നിവക്കാണ്​ ഭരണാനുമതി ലഭിച്ചത്​. ചാലക്കുടി ആനമല റോഡിൽ 55/300ൽ കഴിഞ്ഞ മഴക്കാലത്ത് നശിച്ച കൽവർട്ടും പാർശ്വഭിത്തിയും പുനർനിർമിക്കാൻ 41 ലക്ഷം രൂപയുടെയും ചാലക്കുടി മാള റോഡിൽ മൂഞ്ഞേലിക്ക്​ സമീപം 3/900ലെ കൽവർട്ട് പുനർനിർമിക്കാൻ 14 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും സനീഷ്​കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story