Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:37 AM IST Updated On
date_range 3 April 2022 5:37 AM ISTകുടിവെള്ള ക്ഷാമം: പീച്ചി കനാൽ പ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം
text_fieldsbookmark_border
തൃശൂർ: കുടിവെള്ളക്ഷാമ പരിഹാരത്തിനായി പീച്ചി കനാലിലെ വെള്ളം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം. തൃശൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന തൃശൂർ താലൂക്ക് വികസന സമിതി യോഗത്തിലാണ് നിർദേശം നൽകിയത്. മണ്ണുത്തി-നടത്തറ-പൂച്ചെട്ടി ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ മഴക്കു മുമ്പേ ആരംഭിക്കാനും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശോച്യാവസ്ഥയിൽ പ്രവർത്തിക്കുന്ന തൃശൂർ താലൂക്ക് ഓഫിസിന് പുതിയ റവന്യൂ ടവർ പണിയണമെന്നും ഭൂമി തരം മാറ്റുന്നതിലെ കാലതാമസം പരിഹരിക്കണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. മണ്ണുത്തി ദേശീയപാതയിൽ രാത്രികാല പട്രോളിങ് കർശനമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവിന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ എൽ.ആർ. അഡീഷനൽ തഹസിൽദാർ എം.ഇ.എൻ. നീലകണ്ഠൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story