Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
* പരീക്ഷ രജിസ്ട്രേഷൻ തൃശൂർ: മേയ് നാലിന്​ തുടങ്ങുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി, മേയ് ആറിന്​ തുടങ്ങുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഏപ്രിൽ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 16 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. * മേയ് ഒമ്പതിന്​ തുടങ്ങുന്ന ഒന്നാം വർഷ എം.എസ്​സി നഴ്സിങ്​ ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം, അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക്‌ ഏപ്രിൽ നാല് മുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോ​ടെ ഏപ്രിൽ 21 വരെയും സൂപ്പർ ഫൈനോടെ 22 വരെയും രജിസ്ട്രേഷൻ നടത്താം. * മേയ് 16ന്​ തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാ​ജ്വേറ്റ് ഡിഗ്രി (എം.ഡി ആൻഡ്​ എം.എസ്​) റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് ഏപ്രിൽ 16 മുതൽ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 28 വരെയും സൂപ്പർ ഫൈനോടെ മേയ് നാല് വരെയും രജിസ്ട്രേഷൻ നടത്താം. *മേയ് 17ന്​ തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ റെഗുലർ ആൻഡ്​ സപ്ലിമെന്‍ററി പരീക്ഷക്ക് ഏപ്രിൽ 18 മുതൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ഏപ്രിൽ 29 വരെയും സൂപ്പർ ഫൈനോടെ മേയ് അഞ്ച്​ വരെയും രജിസ്ട്രേഷൻ നടത്താം. *മേയ് 16ന്​ തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് ഏപ്രിൽ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ഏപ്രിൽ 12 വരെയും സൂപ്പർ ഫൈനോടെ 13 വരെയും രജിസ്ട്രേഷൻ നടത്താം. *പരീക്ഷ ടൈംടേബിൾ ഏപ്രിൽ 20ന്​ തുടങ്ങുന്ന മൂന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. *അഡ്മിറ്റ് കാർഡ് വിതരണം ഏപ്രിൽ അഞ്ചിന്​ തുടങ്ങുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്​സി നഴ്സിങ്​ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story