Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:37 AM IST Updated On
date_range 2 April 2022 5:37 AM ISTമുസിരിസ് ജലപാതയിൽ നാവികസേന വെയ്‌ലർ-സൈക്ലിങ് പര്യവേഷണം ഇന്ന്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: വെയ്‌ലർ-സൈക്ലിങ് പര്യവേഷണങ്ങളുമായി നാവികസേന മുസിരിസിലെത്തുന്നു. മുസിരിസ് കായലിൽ തിമിംഗല ബോട്ടിങ്ങും ഓഫ്‌ഷോർ സൈക്ലിങ് പര്യവേഷണവുമായാണ് നാവികസേനയെത്തുന്നത്. നേരത്തെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും നാവികസേന ഇത്തരത്തിലുള്ള പര്യവേഷണം മുസിരിസിൽ നടത്തിയിരുന്നു. കൊച്ചി നേവൽ ബേസിൽനിന്ന് ആരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിക്കുന്ന പര്യവേഷണങ്ങൾ നാവികസേനയിലെ ആദ്യ പരിശീലന സ്‌ക്വാഡ്രണാണ് നയിക്കുക. ശനിയാഴ്ച വൈകീട്ട് 4.30ന് മുസിരിസ് കോട്ടപ്പുറം ആംഫി തിയറ്ററിൽ നടക്കുന്ന പരിപാടി വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. നാവികസേന ആദ്യ പരിശീലന സ്‌ക്വാഡ്രൺ സീനിയർ ഓഫിസർ ക്യാപ്റ്റൻ അഫ്താബ് അഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എൽസി പോൾ, കൗൺസിലർമാരായ ടി.എസ്. സജീവൻ, വി.എം. ജോണി, ഫ്രാൻസിസ് ബേക്കൺ, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നാടൻ കലാകാരന്മാർ ചവിട്ടുനാടകം അവതരിപ്പിക്കും. കോട്ടപ്പുറം കോട്ടയിലേക്ക് സംഘം സന്ദർശനവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story