Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോളജ്​...

കോളജ്​ വിദ്യാർഥികൾക്ക്​ ഉപന്യാസ മത്സരം

text_fields
bookmark_border
കോളജ്​ വിദ്യാർഥികൾക്ക്​ ഉപന്യാസ മത്സരം തൃശൂർ: ഏപ്രിൽ ഏഴിന്​ ലോക ആരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ല ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ ലോകം നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ 200 വാക്കിൽ കവിയാതെ മലയാളത്തിലാണ്​ ഉപന്യാസം തയാറാക്കേണ്ടത്​. എ4 പേപ്പറിൽ എഴുതി തയാറാക്കിയ ഉപന്യാസം പി.ഡി.എഫ്​ ഫോർമാറ്റാക്കി iecthrissur@gmail.com എന്ന ഇ-മെയിലിലേക്ക് അഞ്ചിന് മുമ്പായി ലഭിക്കണം. ഉള്ളടക്കം, വിഷയാവതരണം, സമകാലിക പ്രസക്തി എന്നിവ വിലയിരുത്തുന്നതാവണം ഉപന്യാസം. മത്സരാർഥികൾ പേര്, ഫോൺ നമ്പർ, പഠിക്കുന്ന കലാലയത്തിന്‍റെ പേര്, പഠിക്കുന്ന കോഴ്സിന്‍റെ പേര് എന്നിവ വ്യക്തമായി ഇ-മെയിലിൽ രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്​: 9946211528, 8078181002
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story