Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ മൂന്ന്...

ചാലക്കുടിയിൽ മൂന്ന് ഷോപ്പിങ്​ കോംപ്ലക്സ്​ നിർമിക്കാൻ ബജറ്റ് നിർദേശം

text_fields
bookmark_border
ചാലക്കുടിയിൽ മൂന്ന് ഷോപ്പിങ്​ കോംപ്ലക്സ്​ നിർമിക്കാൻ ബജറ്റ് നിർദേശം
cancel
ചാലക്കുടിയിൽ മൂന്ന് ഷോപ്പിങ്​ കോംപ്ലക്സുകൾ​ നിർമിക്കാൻ ബജറ്റ് നിർദേശം ചാലക്കുടി: വരുമാനം വർധിപ്പിക്കാൻ മൂന്ന് ഷോപ്പിങ്​ കോംപ്ലക്സുകൾ നിർമിക്കാനുള്ള പദ്ധതിക്ക് പ്രാധാന്യം നൽകി 2022-23 വർഷത്തെ ചാലക്കുടി നഗരസഭ ബജറ്റ്. വികസന ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വൻ കടബാധ്യത നഗരസഭക്ക് നിലവിലുണ്ട്​. ഇത് പരിഹരിക്കാൻ പുതിയ വരുമാന മാർഗത്തിനായാണ് ഷോപ്പിങ്​ കോംപ്ലക്സുകൾ നിർമിക്കുന്നത്. സൗത്ത്, നോർത്ത്​ ബസ് സ്റ്റാൻഡുകളിൽ ഒരു കോടി രൂപ വീതവും ഇൻഡോർ സ്റ്റേഡിയം വളപ്പിൽ രണ്ട്​ കോടിയുമാണ്​ കെട്ടിട നിർമാണത്തിന് നീക്കിവെച്ചത്​. 140,85,55,647 രൂപ വരവും 138,38,10,480 രൂപ ചെലവും 2,47,45,167 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയർപേഴ്സൻ സിന്ധു ലോജു അവതരിപ്പിച്ചത്. ടൗൺ ഹാൾ അനുബന്ധ പ്രവൃത്തികൾക്ക് 50 ലക്ഷം, ഇൻഡോർ സ്റ്റേഡിയം പ്രവർത്തനക്ഷമമാക്കാൻ ഒരു കോടി, കലാഭവൻ മണി പാർക്കിന് രണ്ട്​ കോടി, ആധുനിക മത്സ്യ മാർക്കറ്റ് നിർമാണത്തിന് മൂന്ന്​ കോടി, താലൂക്ക് ആശുപത്രിക്ക് 75 ലക്ഷം, കസ്തൂർബ കേന്ദ്രത്തിൽ കെട്ടിട നിർമാണത്തിന്​ 50 ലക്ഷം, അമൃത്‌ പദ്ധതി വഴി നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും കുടിവെള്ള കണക്ഷന് 10 കോടി, ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 70 ലക്ഷം, മാലിന്യ സംസ്കരണത്തിന്​ ഒരു കോടി, വിദ്യാലയങ്ങൾക്ക് 60 ലക്ഷം, ഭവന പുനരുദ്ധാരണത്തിന്​ 50 ലക്ഷം, പട്ടികജാതി ക്ഷേമത്തിന്​ രണ്ട്​ കോടി, കുടുംബശ്രീക്ക് മിനി ഹാൾ നിർമാണത്തിന്​ 30 ലക്ഷം, ഇൻഡോർ സ്റ്റേഡിയം വളപ്പിലെ കംഫർട്ട് സ്റ്റേഷൻ നിർമാണത്തിന് 60 ലക്ഷം തുടങ്ങിയവയാണ് പ്രധാന ബജറ്റ് നിർദേശങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story