Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ആ​ഘാ​ത​പ​ഠ​നം...

'ആ​ഘാ​ത​പ​ഠ​നം ന​ട​ത്താ​തെ കെ ​റെ​യി​ൽ പ​ദ്ധ​തിക്ക് ക​ല്ലി​ടാ​ൻ ആ​ര്​ അ​ധി​കാ​രം ന​ൽ​കി'

text_fields
bookmark_border
'ആ​ഘാ​ത​പ​ഠ​നം ന​ട​ത്താ​തെ കെ -റെ​യി​ൽ പ​ദ്ധ​തിക്ക് ക​ല്ലി​ടാ​ൻ ആ​ര്​ അ​ധി​കാ​രം ന​ൽ​കി' തൃ​ശൂ​ർ: സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക, പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​തെ കെ-റെ​യി​ൽ പ​ദ്ധ​തി​ക്ക് ക​ല്ലി​ടാ​ൻ ആ​രാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ​വി​ജ​യ​ന് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കണ​മെ​ന്ന് കെ​.പി​.സി​.സി വ​ർ​ക്കിങ്​ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ടി.​ സി​ദ്ദീ​ഖ് പ​റ​ഞ്ഞു.​ കെ-റെ​യി​ലി​നെ​തി​രെ സ​മ​രം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ തൃ​ശ്ശൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​.എ​ൽ​.എ, ഒ.​ അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, എം​.പി. വി​ൻ​സെ​ൻ​റ്, പി.​എ. മാ​ധ​വ​ൻ, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, പ​ത്മ​ജാ വേ​ണു​ഗോ​പാ​ൽ, അ​നി​ൽ അ​ക്ക​ര, ടി.വി. ച​ന്ദ്ര​മോ​ഹ​ൻ, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, ഐ.​പി. പോ​ൾ, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ ​അ​ര​ങ്ങ​ത്ത്, സി.എ​സ്. ശ്രീ​നി​വാ​സ​ൻ, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, എ. ​പ്ര​സാ​ദ്, കെ.ബി. ശ​ശി​കു​മാ​ർ, എം.​കെ. അ​ബ്ദു​ൽ​സ​ലാം, സി.​ഒ.​ ജേ​ക്ക​ബ്, ഡോ. ​നി​ജി ജ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ടം: ജോ​ൺ​സ​ൻ വി.​ ചി​റ​യ​ത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story