Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ജനക്കും ആനന്ദിനും...

അഞ്ജനക്കും ആനന്ദിനും കരാട്ടെ കുടുംബകാര്യം

text_fields
bookmark_border
അഞ്ജനക്കും ആനന്ദിനും കരാട്ടെ കുടുംബകാര്യം
cancel
അഞ്ജനക്കും ആനന്ദിനും കരാട്ടേ കുടുംബകാര്യം ചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ കരാട്ടേ ചാമ്പ്യൻഷിപ് നിയന്ത്രിക്കാനെത്തിയത്​ ദമ്പതികൾ. കുഴൂർ സ്വദേശിയായ അഞ്ജന പി. കുമാറും ഭർത്താവ് ആനന്ദുമാണ്​ മത്സരം നിയന്ത്രിക്കുന്നത്​. കരാട്ടേ ഫെഡറേഷന്‍റെ ഏഷ്യയിലെ ഏക വനിത പരിശീലകയാണ് ബ്ലാക്ക് ബെൽറ്റ് ഫോർത്ത് ഡാൻ ആയ അഞ്ജന. ബ്ലാക്ക് ബെൽറ്റ്​ തേർഡ് ഡിഗ്രിയുള്ള ആനന്ദ് സംസ്ഥാന ജൂനിയർ ടീമിന്റെ പരിശീലകനായിരുന്നു. ഇരുവരും പയ്യന്നൂരിൽ അലൻ തിലക് കരാട്ടേ സ്‌കൂൾ നടത്തിവരുന്നു. 400ഓളം പേർക്ക് ഇരുവരും ചേർന്ന് പരിശീലനം നൽകുന്നുണ്ട്​. വിവാഹം കഴിഞ്ഞ ശേഷം 15 വർഷമായി അഞ്ജന പയ്യന്നൂരാണ്‌. കുഴൂർ സ്വദേശിനിയായ ഇവർ ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂളിലാണ്​ എൽ.കെ.ജി മുതൽ ആറാം ക്ലാസ് വരെ പഠിച്ചത്. അവിടെ വെച്ചാണ് കരാട്ടേ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്റെ കീഴിൽ ഏഴുവർഷം കരാട്ടേ അഭ്യസിച്ചത്​. പിന്നീട്​ കരാട്ടേയിലൂടെ പരിചയപ്പെട്ട ആനന്ദ് ജീവിത പങ്കാളിയായി. കരാട്ടേ കാര്യമായി എടുക്കാതിരുന്ന ആനന്ദ് വിവാഹത്തോടെയാണ് അതൊരു പ്രഫഷൻ ആയെടുത്തത്. അഞ്ജനയുടെ പഴയ ഗുരുനാഥൻ ഉണ്ണികൃഷ്ണനും മത്സര നിയന്ത്രണത്തിനായി ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ സജീവമാണ്. TCMch dy - 3 കരാട്ടേ പരിശീലകരായ അഞ്ജനയും ആനന്ദും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story