Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂലമറ്റത്ത്​...

മൂലമറ്റത്ത്​ യുവാക്കൾക്ക്​ നേരെ വെടിവെപ്പ്​: ഒരാൾ​ കൊല്ലപ്പെട്ടു

text_fields
bookmark_border
മൂലമറ്റം (ഇടുക്കി): ഇടുക്കിയെ ഞെട്ടിച്ച്​ വെടിവെപ്പും കൊലപാതകവും. മൂലമറ്റം ഹൈസ്കൂളിന്​ സമീപത്തുണ്ടായ വെടിവെപ്പിലാണ്​ ഒരാൾ​ കൊല്ലപ്പെട്ടത്​. ഒരാളുടെ നില ഗുരുതരമാണ്​. കഞ്ഞിക്കുഴി കീരിത്തോട്​ സ്വദേശി ജബ്ബാർ എന്ന സനൽ ആണ്​ മരിച്ചത്​. പ്രദീപ്​ എന്നയാൾക്കാണ്​ പരിക്ക്​. ഇയാളെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ കാവോളി പുത്തൻപുര ഫിലിപ്പ്​ മാർട്ടിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.30ഓടെയാണ്​ വെടിവെപ്പുണ്ടായത്​. ചായക്കടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന്​ ഫിലിപ്പ്​ വീട്ടിൽ നിന്ന്​ തോക്ക്​ എടുത്തുകൊണ്ടുവന്ന്​ ഭീഷണിപ്പെടുത്തി. ജനം കൂടിയതോടെ വാഹനത്തിൽ രക്ഷപ്പെട്ട ഫിലിപ്പിനെ പിന്തുടർന്നവർക്ക്​ നേരെ നടത്തിയ വെടിവെപ്പിലാണ്​ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജബ്ബാർ എന്ന സനൽ കൊല്ലപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story