Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യകാരന്മാരുടെ...

സാഹിത്യകാരന്മാരുടെ പേരിലുള്ള സ്മാരകം നടത്തേണ്ടത്​ നാട്ടുകാർ -സാഹിത്യ അക്കാദമി

text_fields
bookmark_border
സാഹിത്യകാരന്മാരുടെ പേരിലുള്ള സ്മാരകം നടത്തേണ്ടത്​ നാട്ടുകാർ -സാഹിത്യ അക്കാദമി
cancel
കുഞ്ഞുണ്ണി ഓർമദിനം ആചരിച്ചു തൃപ്രയാർ: സാഹിത്യകാരന്മാരുടെ പേരിലുള്ള സ്മാരകങ്ങൾ നടത്തേണ്ടത് അതത്​ പ്രദേശത്തെ നാട്ടുകാരാവണമെന്ന്​ കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ. സ്മാരക പ്രവർത്തനം സജീവമാകണമെങ്കിൽ നാട്ടുകാർ നടത്തണം. ഔദ്യോഗിക സ്വഭാവമുള്ള പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുമ്പോൾ എല്ലാ പിന്തുണയും അക്കാദമി ചെയ്യും. വലപ്പാട് കുഞ്ഞുണ്ണി സ്മാരകത്തിൽ കുഞ്ഞുണ്ണി ഓർമ ദിനാചരണത്തിൽ സംസാരിക്കുമ്പോഴാണ്​ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ, വൈസ് പ്രസിഡന്‍റ്​ അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ സമാന അഭിപ്രായം പങ്കുവെച്ചത്​. സാമൂഹിക പരിഷ്കരണത്തിന്‍റെ ഊർജം നിറഞ്ഞ കവിതകളായിരുന്നു കുഞ്ഞുണ്ണിയുടേതെന്നും അത്​ ആക്ഷേപ ഹാസ്യമായി അദ്ദേഹം അവതരിപ്പിച്ചെന്നും ദിനാചരണം ഉദ്​ഘാടനം ചെയ്ത സച്ചിദാനന്ദൻ പറഞ്ഞു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു. കവി സി. രാവുണ്ണി, മുൻ എം.എൽ.എ ഗീത ഗോപി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉഷ കേശവരാജ്, ആർ.ഐ. സക്കറിയ, രശ്മി ഷിജോ എന്നിവർ സംസാരിച്ചു. TC R TPR Photo ( 1 ) കുഞ്ഞുണ്ണി മാഷിന്‍റെ സ്മൃതി മണ്ഡപത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ പുഷ്പാർച്ചന നടത്തുന്നു (2) വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ കുഞ്ഞുണ്ണി സ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story