Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:46 AM IST Updated On
date_range 27 March 2022 5:46 AM ISTകാർഷിക സർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ആരംഭിക്കും
text_fieldsbookmark_border
*സർവകലാശാല ബജറ്റ് കൃഷിമന്ത്രി അവതരിപ്പിച്ചു തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കൃഷിമന്ത്രിയും പ്രോചാൻസലറുമായ പി. പ്രസാദ് സർവകലാശാല ആസ്ഥാനത്ത് ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. 580.39 കോടി രൂപ വരവും 771.92 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ സർവകലാശാലയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. യോഗത്തിൽ മന്ത്രി കെ. രാജൻ, വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു എന്നിവർ സന്നിഹിതരായിരുന്നു. -ബജറ്റിലെ പ്രധാന നിർദേശങ്ങൾ: *മൂന്ന് പഠന വിഭാഗങ്ങളിലായി കെ.എ.യു സുവർണ ജൂബിലി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. *കാർഷിക മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ ഉതകുന്ന ഗവേഷണ പ്രവർത്തനങ്ങൾ. *ചെറു ധാന്യങ്ങളുടെ ഉൽപാദനം കൂട്ടാൻ മില്ലറ്റ് ഹബ്. *ആദിവാസി/ ഗോത്ര കർഷകർക്ക് പച്ചക്കറി കൃഷിയിലൂടെ പോഷക സുരക്ഷ ഉറപ്പാക്കാൻ പദ്ധതി. *പച്ചക്കറി വിളകൾക്ക് മികവിന്‍റെ കേന്ദ്രം. *കൃഷി ബിരുദ വിദ്യാർഥികളുടെ കർമസേന. *വിദ്യാലയങ്ങളിൽ ഫാം ക്ലബ്. *കേരളത്തിലെ വിളകൾക്ക് കാർഷിക പാരിസ്ഥിതിക യൂനിറ്റ് അടിസ്ഥാനമാക്കി പാക്കേജ് ഓഫ് പ്രാക്ടീസ് ശിപാർശ വികസിപ്പിക്കാൻ നെറ്റ്‌വർക്ക് പ്രോജക്ട്, ജീനോം എഡിറ്റിങ്ങിനുള്ള നെറ്റ്‌വർക്ക് പ്രോജക്ട്. *2030ഓടെ സർവകലാശാല കാമ്പസുകൾ കാർബൺ ന്യൂട്രൽ ആക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story