Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുളിയിലപ്പാറയിൽ വന...

പുളിയിലപ്പാറയിൽ വന മഹോത്സവവും കാട്ടുതീ ബോധവൽക്കരണ റാലിയും

text_fields
bookmark_border
പുളിയിലപ്പാറയിൽ വന മഹോത്സവവും കാട്ടുതീ ബോധവൽക്കരണ റാലിയും
cancel
പുളിയിലപ്പാറയിൽ വന മഹോത്സവവും കാട്ടുതീ ബോധവത്​കരണ റാലിയും അതിരപ്പിള്ളി: പുളിയിലപ്പാറ വന സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ വനമഹോത്സവവും കാട്ടുതീ ബോധവത്​കരണ റാലിയും സംഘടിപ്പിച്ചു. വാഴച്ചാൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സിജോ സാമുവൽ യോഗം ഉദ്ഘാടനവും ബോധവത്​കരണ റാലിയുടെ ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു. പ്രസിഡന്‍റ് പി.കെ ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ജോബി യോഗത്തിൽ സ്വാഗതം പറഞ്ഞു. വന സംരക്ഷണ ഗാനങ്ങളും മുദ്രാവാക്യങ്ങളും ആലപിച്ചായിരുന്നു റാലി. വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു. പുളിയിലപ്പാറ വന സംരക്ഷണ സമിതിയുടെ സംരക്ഷിത മേഖലയെ കാട്ടുതീ മുക്തമാക്കിയതിന് വി.എസ്.എസ് അംഗങ്ങൾക്കായി സ്നേഹവിരുന്ന് നടത്തി. വാഴച്ചാൽ വന വികസന ഏജൻസി ഓരോ കുടുംബത്തിനും ഉപഹാരം വിതരണം ചെയ്തു. ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതിയുടെ ഭാഗമായി വനാന്തരങ്ങളിലെ മണ്ണ് - ജല സംരക്ഷണാർഥവും, വന്യജീവികൾക്ക് ജല ലഭ്യതക്കായും വനത്തിനുള്ളിൽ വി.എസ്.എസ് വനിത കൂട്ടായ്മയിലൂടെ ബ്രഷ് വുഡ് ഗള്ളികളും മഴക്കുഴി പ്രവൃത്തികളും നടത്തി. TCMChdy - 3 പുളിയിലപ്പാറയിൽ നടത്തിയ വന മഹോത്സവവും കാട്ടുതീ ബോധവത്​കരണ റാലിയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story