Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:45 AM IST Updated On
date_range 27 March 2022 5:45 AM ISTസോളാർ പവർ പ്ലാന്‍റ് ഉദ്ഘാടനം ഒന്നിന്
text_fieldsbookmark_border
ചാലക്കുടി: മേലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച പവർ പ്ലാന്‍റ് ഏപ്രിൽ ഒന്നിന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആറര ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച പ്ലാന്‍റിന്‍റെ ശേഷി പത്ത് കിലോവാട്ട് ആണ്. ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ്കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ഇ.ആർ.സി.എം.പി.യു ചെയർമാൻ ജോൺ തെരുവത്ത്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കരുമഠത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം നടത്തും. സമ്മേളനാനന്തരം സാംസ്കാരിക കൂട്ടായ്മ ഡോ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് മേലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് വി.ഡി. തോമസ്, ക്ഷീരവികസന ഓഫിസർ പി.എഫ്. സെബിൻ, മധു തുപ്രത്ത്, വി.പി. വിഷ്ണു നമ്പൂതിരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story