Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബേക്കേഴ്സ്​ അസോ....

ബേക്കേഴ്സ്​ അസോ. സംസ്​ഥാന കൺവെൻഷൻ

text_fields
bookmark_border
തൃശൂർ: ബേക്കേഴ്സ്​ അസോസിയേഷൻ കേരള സംസ്​ഥാന കൺവെൻഷൻ തൃശൂരിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. 2020 ജനുവരി 15ന്​ തൃശൂർ നൈറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏറ്റവും നീളം കൂടിയ കേക്ക് നിർമിച്ച് ഗിന്നസ്​ വേൾഡ് റെക്കോഡ് നേടിയ അംഗങ്ങൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ബേക്കറി രംഗത്തെ പ്രമുഖരായ എ.കെ. വിശ്വനാഥൻ, കെ.ആർ. ബാലൻ, എം.പി. രമേശ് എന്നിവരെ ആദരിച്ചു. ഇന്ത്യൻ ബേക്കേഴ്സ്​ ഫെഡറേഷൻ ദേശീയ പ്രസിഡന്‍റ്​ പി.എം. ശങ്കരൻ, ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, സംസ്​ഥാന ഭാരവാഹികളായ കിരൺ എസ്. പാലക്കൽ, എ. നൗഷാദ്, സി.പി. േപ്രംരാജ്, ബിജു േപ്രംശങ്കർ, സന്തോഷ് എസ്​. പുനലൂർ, എം.കെ. ജയപ്രകാശ്, എം.വി. നവീൻ, വിനോദ് മഞ്ഞില എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story