Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളിക്കുന്നതിനിടെ...

കളിക്കുന്നതിനിടെ തൊണ്ടയില്‍ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: കളിക്കുന്നതിനിടെ തൊണ്ടയില്‍ റബര്‍ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന്​ സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന്​ മുമ്പേ മരിച്ചു. തൊണ്ടയില്‍ റബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരി: ഇനിയ. tcg_meerav krishna മീരവ് കൃഷ്ണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story