Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാന്‍ യാഥാർഥ്യമാകുന്നു

text_fields
bookmark_border
6.91 കോടി രൂപ അനുവദിച്ചു മുളങ്കുന്നത്തുകാവ്​: ഗവ. മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിങ്​ മെഷിന്‍ സ്ഥാപിക്കാൻ 6,90,79,057 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അത്യാധുനികമായ 1.5 ടെസ്ല മെഷിനാണ് സ്ഥാപിക്കുന്നത്. എത്രയും വേഗം സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും സൂക്ഷ്മമായി പകര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ് 1.5 ടെസ്ല സ്‌കാനിങ്​ മെഷിന്‍. ആന്‍ജിയോഗ്രാം പരിശോധനയും കൃത്യമായി നടത്താനാവും. കാന്‍സര്‍ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയം നടത്താനും ഇത്​ സഹായിക്കും. പേശി, സന്ധി, അസ്ഥി, ഞരമ്പ്​, സുഷുമ്‌ന തുടങ്ങി ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളും ഇതിലൂടെ പരിശോധിക്കാം. തലച്ചോറ്, നട്ടെല്ല്, വയറ്, കഴുത്ത് തുടങ്ങിയ ഭാഗങ്ങളുടെ പരിശോധനകള്‍ക്കും ഉപയോഗിക്കും. റേഡിയേഷന്‍ ഇല്ലാതെ കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്കും പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ക്കും സുരക്ഷിതമാണെന്നും മന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. നാല്​ പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഗവ. മെഡിക്കൽ കോളജിന് സ്വന്തമായി എം.ആർ.ഐ സ്കാനിങ്​​ മെഷിൻ എന്നത്​ ഏറെക്കാലത്തെ ആവശ്യമായിരുന്നു. നെഞ്ചുരോഗ ആശുപത്രിയിലാണ് ഇത്​ സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ, റേഡിയോളജി വിഭാഗം എന്നിവർക്കൊപ്പം നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന എ. കാദറിന്‍റെ പരിശ്രമം യന്ത്രം സ്ഥാപിക്കുന്നതിന്​ പിന്നിലുണ്ട്​. 2007ൽ പുതിയ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.എൽ.എലിന്‍റെ കീഴിൽ സ്ഥാപിച്ച എം.ആർ.ഐ സ്കാൻ യന്ത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്​. പുതിയ യന്ത്രം സ്ഥാപിതമാകുന്നതോടെ സാധാരണക്കാരായ രോഗികൾക്ക്​ മിതമായ നിരക്കിൽ സ്കാനിങ്​ നടത്താനാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story