Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:42 AM IST Updated On
date_range 26 March 2022 5:42 AM ISTചൊക്കനയില്‍ കാട്ടാനയിറങ്ങി; വാഴകൃഷി നശിപ്പിച്ചു
text_fieldsbookmark_border
വെള്ളിക്കുളങ്ങര: തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ചൊക്കന പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലും കാട്ടാനയിറങ്ങി. അര്‍ധരാത്രിയോടെ എത്തിയ കൊമ്പന്‍ തൊഴിലാളികൾ താമസിക്കുന്ന പാഡികള്‍ക്ക് പിന്നിലെ വാഴകള്‍ നശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി മിക്ക രാത്രികളിലും ചൊക്കനയിലെ പാഡികള്‍ക്കു സമീപം കാട്ടാനയിറങ്ങുന്നുണ്ടെന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞു. കാട്ടാനകളെ ഭയന്നാണ് രാവിലെ റബർ തോട്ടത്തില്‍ തൊഴിലാളികള്‍ ടാപ്പിങ്ങിനു പോകുന്നത്. ടാപ്പിങ് തൊഴിലാളികളും എസ്റ്റേറ്റ് ഉദ്യോഗസ്ഥരും കാട്ടാനകളുടെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നിരവധി സംഭവങ്ങളാണ് മേഖലയില്‍ അടുത്തിടെയുണ്ടായിട്ടുള്ളത്. പകല്‍ പോലും കാട്ടാനകളെ റോഡില്‍ കാണുന്നുമുണ്ട്. ക്യാപ്ഷന്‍ TCM KDA 9 kattana chokkana ചൊക്കനയില്‍ തൊഴിലാളി പാഡിക്ക് പിന്നിലെ വാഴകൃഷി കാട്ടാന നശിപ്പിച്ച നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
